Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cabinet Sub-committee

'പി​എം ശ്രീ'യി​​ൽനി​​ന്നു പി​​ന്മാ​​റാ​​നാ​​കില്ല; നി​​​ല​​​പാ​​​ടു ത​​​യാ​​​റാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഒ​​​പ്പി​​​ടു​​​ക​​​യും ഫ​​​ണ്ട് വാ​​​ങ്ങു​​​ക​​​യും ചെ​​​യ്തു വി​​​വാ​​​ദ​​​മാ​​​യ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രിന്‍റെ സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​യാ​​​യ "പി​​​എം ശ്രീ’​​​യി​​​ൽ നി​​​ന്നു പി​​​ന്മാറാ​​​ൻ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ക​​​ഴി​​​യി​​​ല്ലെ​​​ന്നും പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി (ക​​​രി​​​ക്കു​​​ലം) തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രിന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പ​​​ദ്ധ​​​തി​​​ക്കു​​​ള്ള സ്കൂ​​​ളു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടു ത​​​യാ​​​റാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീൻ ക​​​ണ്‍​വീ​​​ന​​​റാ​​​യ ഉ​​​പ​​​സ​​​മി​​​തി​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ റോ​​​ജി ​​​എം.​​​ജോ​​​ണ്‍, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, എം. ​​​ലി​​​ജു എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും. ഉ​​​പ​​​സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് കേ​​​ന്ദ്ര​​​ത്തെ അ​​​റി​​​യി​​​ക്കു​​​ക.

പി​​​എം ശ്രീ​​​യി​​​ൽനി​​​ന്നു പി​​​ന്മാറാ​​​ൻ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് കേ​​​ര​​​ളം ക​​​ത്ത​​​യ​​​ച്ചെ​​​ന്ന വാ​​​ദം മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ള്ളി. ഒ​​​രു ക​​​ത്തും പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നും തത്കാ​​​ലം മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യാ​​​ണ് ക​​​ത്താ​​​യി അ​​​യ​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​ന്ന് അ​​​യ​​​ച്ച ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പും പു​​​റ​​​ത്തു​​​വി​​​ട്ടു. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ പി​​​എം ശ്രീ​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​തി​​​നാ​​​ലും ഫ​​​ണ്ട് വാ​​​ങ്ങി​​​യ​​​തി​​​നാ​​​ലും സം​​​സ്ഥാ​​​നം പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

നേ​​​ര​​​ത്തേ ഒ​​​പ്പു​​​വ​​​ച്ച​​​തി​​​നാ​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ തു​​​ട​​​രാ​​​ൻ കേ​​​ര​​​ളം നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ണ്. ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും വ​​​ർ​​​ഗീ​​​യ അ​​​ജ​​​ൻ​​​ഡ ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​മ്മ​​​തി​​​ക്കാ​​​തെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തോ​​​ടെ​​​യേ പി​​​എം ശ്രീ ​​​ന​​​ട​​​പ്പാ​​​ക്കൂ. ഒ​​​പ്പു​​​വ​​​ച്ച​​​തോ​​​ടെ സ​​​മ​​​ഗ്ര​​​ശി​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രു​​​ന്നു 99 കോ​​​ടി രൂ​​​പ തു​​​ക കേ​​​ര​​​ളം വാ​​​ങ്ങി. പു​​​റ​​​മെ 106 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

പാ​​​ഠ്യ​​​പ​​​ദ്ധ​​​തി സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ടുന്നു എ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യോ​​​ടു​​​ള്ള ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യ എ​​​തി​​​ർ​​​പ്പ്. വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​നു​​​ള്ള അ​​​വ​​​കാ​​​ശം ബ​​​ലി​​​ക​​​ഴി​​​ക്കാ​​​തെ എ​​​ന്തു ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​ മാ​​​ത്ര​​​മേ ഒ​​​പ്പു​​​വ​​​ച്ച പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ആ​​​ലോ​​​ചി​​​ക്കാ​​​ൻ ഇനി ക​​​ഴി​​​യൂ​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ക്ലി​​​യ​​​റ​​​ൻ​​​സ് അ​​​ട​​​ക്കം എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട ബി​​​ജെ​​​പി ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കാ​​​തെ​​​യു​​​ള്ള കൂ​​​ട്ടാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നാ​​​ണ് ധാ​​​ര​​​ണ. എ​​​ല്ലാ സ​​​ർ​​​ക്കാ​​​രുക​​​ളും പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ടു.

ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഒ​​​പ്പി​​​ടി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​വ​​​ർ മ​​​ന്ത്രി​​​സ​​​ഭാ അം​​​ഗ​​​ങ്ങ​​​ളെ​​​പ്പോലും ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തി പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ടു. മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്ന് സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ വാ​​​ദി​​​ച്ച​​​പ്പോ​​​ൾ ഒ​​​പ്പി​​​ട്ട മു​​​ഖ്യ​​​മ​​​ന്ത്രി​​​യും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യും ഊ​​​റി​​​ച്ചി​​​രി​​​ച്ചു.

Latest News

Corehub Up